കൊല്ലം: ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചു. കൊല്ലം ജില്ലയിലെ പൊരീക്കലില്‍ ആണ് സംഭവം. ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍നാഥ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. രാത്രിയില്‍ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് അവശനിലയില്‍ കിടക്കുന്ന ഗോകുലിനെ കണ്ടത്.
‘എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം’ എന്ന് ഗോകുല്‍ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവത്തിൽ പ്രതി എന്നു സംശയിക്കുന്ന അരുണ്‍ ഒളിവിലാണെന്നും ഇരുവരും കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു.
















Discussion about this post