റേഷന്‍ കടകള്‍ ഇനി തുറക്കുക 9 മണി മുതല്‍, പ്രവര്‍ത്തിസമയം പരിഷ്‌കരിച്ച് പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പരിഷ്‌കരിച്ച് പൊതു വിതരണ വകുപ്പ്. പ്രവര്‍ത്തിസമയം ഒരു മണിക്കൂര്‍ കുറച്ചാണ് പുതുക്കിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇനി മുതല്‍, റേഷന്‍ കടകള്‍ രാവിലെ എട്ട് മണിയ്ക്ക് പകരം ഒമ്പതുമണിയ്ക്കാകും പ്രവര്‍ത്തനം ആരംഭിക്കുക. രാവിലെ ഒമ്പതുമണി മുതല്‍ പന്ത്രണ്ടുമണി വരെയും വൈകിട്ട് നാല് മുതല്‍ ഏഴുമണി വരെയുമാണ് പുതിയ സമയക്രമം.

Exit mobile version