കാസര്‍കോട് 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്, അറസ്റ്റ്

കാസർകോട്: കാഞ്ഞങ്ങാട് 13 വയസുകാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പിതാവിനെ ഹൊസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

വയറു വേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലാവുന്നത്.

Exit mobile version