‘ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും’; നടി റിനി ആൻ ജോർജ്

കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി നടി റിനി ആൻ ജോർജ്. താന്‍ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയിൽ പങ്കെടുത്തത്. കെ ജെ ഷൈനിന് ഐക്യദാർഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് പലതും തുറന്ന് പറയാത്തത്. നേരിട്ടറിയുന്ന പലകാര്യങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കി.

Exit mobile version