പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റി, നടന്‍ ജയറാമിനെ അടക്കം ക്ഷണിച്ചുകൊണ്ട് ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയും എന്ന പേരില്‍ ചെന്നൈയിലും പ്രദര്‍ശനം സംഘടിപ്പിച്ചു.
ചടങ്ങിൽ ജയറാം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വ്യക്തിയാണ് താന എന്നും ഇവിടെ ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അന്ന് ജയറാം പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
ശബരിമല അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണ്. ഇവരാണ് അതു ചെയ്യുന്നതെന്നും, എവിടെയുണ്ടെങ്കിലും വരണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജയറാം പറയുന്നു.
ചങ്ങനാശ്ശേരിയില്‍ വെച്ച് നട ശബരിമലയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തൊട്ടു തൊഴുത് ആദ്യത്തെ കര്‍പ്പുരം കാണിക്കാനുള്ള ഭാഗ്യം ഭഗവാന്‍ ഒരുക്കിത്തന്നുവെന്നും വീഡിയോയിൽ ജയറാം പറയുന്നു.
ഇപ്പോള്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ കട്ടിളപ്പടി ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നു. ചെന്നൈയില്‍ വെച്ച് ആദ്യ പൂജയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് അയ്യപ്പന്റെ രൂപത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയതാണെന്ന് കരുതുന്നുവെന്നും ജയറാം പറയുന്നു.















Discussion about this post