കുട്ടികളെ കാണാനെത്തിയ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു, രക്ഷപ്പെട്ട ഭര്‍ത്താവ് പിടിയില്‍

കൊച്ചി: ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട ഭർത്താവ് പിടിയില്‍. മൂക്കന്നൂർ സ്വദേശി ജിനു അങ്കമാലിയാണ് പൊലീസിന്‍റെ പിടിയിലായത്. മൂക്കന്നൂർ പള്ളിക്ക് സമീപം ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഭർത്താവുമായി അകന്ന് കഴിയുന്ന ശ്രീമൂലനഗരം സ്വദേശിനി റിയ കുട്ടികളെ കാണുന്നതിനായി മൂക്കന്നൂരിലെത്തിയപ്പോൾ ആയിരുന്നു സംഭവം. വയറിലും കഴുത്തിലും കുത്തേറ്റ റിയ അപകടനില തരണം ചെയ്തിട്ടുണ്ട്.

Exit mobile version