തിരുവനന്തപുരം: ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചുവെന്നും ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട പശ്ചാത്തലത്തിൽ ജയില്‍ സുരക്ഷ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ എംഎൽഎമാർ വിഷയം ഉന്നയിച്ചത്. ഇതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
















Discussion about this post