കണ്ണൂർ: പിഎസ്‍സി പരീക്ഷയ്ക്കിടെ ഉദ്യോഗാർത്ഥിയെ ഹൈടെക് കോപ്പിയടിക്ക് സഹായിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. മുഹമ്മദ് സഹദാണ് കോപ്പിയടി നടത്തിയത്. സഹദിന്
ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്.
ബ്ലൂടൂത്ത് ഹെഡ് സെറ്റും കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ് സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും ശ്രമിക്കുന്നതിനിടെയാണ് സബീലിനെ പിടികൂടിയത്.
















Discussion about this post