തൃശൂർ: തൃശൂരിൽ കൂട്ടആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് മരിച്ചത്.
34 വയസ്സായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെയാണ് മരണം. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയിൽ കണ്ട മകൾ അണിമ (6) അന്നേ ദിവസം മരിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന മകൻ അക്ഷയ്(4) അപകടനില തരണം ചെയ്തു. വൃക്ക രോഗത്തെ തുടർന്ന് ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ച്ചയ്ക്ക് മുൻപ് മരണമടഞ്ഞിരുന്നു.
ഇതിൻ്റെ മനോ വിഷമത്തിലായിരുന്നു കുടുംബം.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
















Discussion about this post