ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പറയുന്ന കാര്യങ്ങൾ തന്നെ മാറി മാറി പറയുകയാണ് സതീശൻ എന്നും വി മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും അഭിപ്രായമുണ്ടോ?. ബിജെപിക്ക് അഭിപ്രായമുണ്ടായിരുന്നു. ബാക്കി എല്ലാ പാര്‍ട്ടികള്‍ക്കും അഭിപ്രായം ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് ഒരു അഭിപ്രായമില്ലാത്ത പാര്‍ട്ടിയാണ്. ബിജെപിയോട് പിണക്കമില്ലെന്നും ഇണക്കവും പിണക്കവും വിഷയാധിഷ്ഠിതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
