കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങള്‍ക്കിടെയാണ് അപ്പച്ചൻ്റെ രാജി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്‍ഡി അപ്പച്ചന്റെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയതായാണ് സൂചന.
