‘രാഹുലിന് സംരക്ഷണമൊരുക്കുന്നു, കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പ്’; സി കൃഷ്ണകുമാര്‍

ആലപ്പുഴ: രാഹുലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണവുമായി ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും, കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.

കൂടാതെ, രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും രാഹുലിന് സ്വന്തം മണ്ഡലത്തിൽ ഒളിച് വരേണ്ടി വരുന്നു, തെറ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുലിനും ഉറപ്പുണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ല എന്നും കൃഷ്ണകുമാര്‍ പറയുന്നു.

Exit mobile version