തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും വിവിധ ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 26 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. ഇതിനൊപ്പം 3 ദിവസം ഇടിമിന്നല്‍ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും 26 നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.












Discussion about this post