പാലക്കാട്: സ്കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആണ് സംഭവം. തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം ആണ് മരിച്ചത്.
40 വയസ്സായിരുന്നു.
മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ് സലീം. വൈകിട്ട് അഞ്ചു മണിയോടെയാണ് സലീമിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
12 വര്‍ഷമായി സലീമിന്‍റെ മകന്‍ കിടപ്പുരോഗിയാണ്. ഇതിൽ മാനസിക പ്രയാസമുണ്ടായിരുന്നെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്.
















Discussion about this post