ന്യൂഡല്‍ഹി: ഇന്ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനു ബദലായി ഡല്‍ഹിയിലും അയ്യപ്പസംഗമം. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.
ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ അയ്യപ്പക്ഷേത്ര പരിസരത്ത് വൈകീട്ട് അഞ്ചുമുതലാണ് ബദല്‍ അയ്യപ്പ സംഗമം. ഇത് സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും.
ശബരിമല യുവതി പ്രവേശക്കേസില്‍ വിയോജന വിധി എഴുതിയ ജഡ്ജിയായിരുന്നു ഇന്ദു മല്‍ഹോത്ര.
ലോക്‌സഭാ അംഗം ബാന്‍സുരി സ്വരാജ്, ഡല്‍ഹി ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ, ശ്രീമരാമ ദാസ ആശ്രമം അധ്യക്ഷന്‍ ശക്തിശാന്താനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.
















Discussion about this post