വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് പിടിയിൽ

കണ്ണൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കണ്ണൂരിലാണ് സംഭവം. ചെറുപുഴ സ്വദേശി കെപി റബീനാണ് അറസ്റ്റിലായത്.

യുവതിയാണ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

നിരവധി ലഹരികേസുകളിൽ പ്രതിയാണ് റബീസ് എന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version