കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നും പി മോഹനന് പറഞ്ഞു. വ്യക്തിഹത്യ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പി മോഹനന്.
യുഡിഎഫ് സ്ഥാനാര്‍ഥി എംഎ റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയിലാണ് കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയത്. എംഎ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കൊടുവള്ളി സ്വദേശികളായ കെപി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് വിധി. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി.
അതെസമയം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സിംഗില്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കാരാട്ട് റസാഖിന്റെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതിയെ സമീപിക്കാനായിട്ടാണ് വിധിക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മുപ്പത് ദിവസത്തേക്കാണ് സ്റ്റേ. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ യാതൊരു ആനുകൂല്യവും കൈപ്പാറ്റാനാവില്ല.
Discussion about this post