ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിഞ്ഞു മാറ്റുന്നതിനിടെയാണ് സംഭവം. മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിന് ഇടയിൽ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. മുരളീധരൻ നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെ കുത്തേറ്റു; ഹരിപ്പാട് പാപ്പാന് ദാരുണാന്ത്യം
-
By Surya
- Categories: Kerala News
- Tags: elephant
Related Content
കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു
By Surya May 30, 2025
തൃശൂർപൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി, തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
By Akshaya May 7, 2025
ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് അനുമതിയില്ലാതെ ആനയെ എത്തിച്ചു, കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്
By Akshaya March 19, 2025
കണ്ണൂർ കരിക്കോട്ടക്കരിയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു
By Surya March 5, 2025
അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; കാട്ടുകൊമ്പനെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റി, വിദഗ്ധ ചികിത്സ നല്‍കും
By Surya February 19, 2025