കാസര്‍കോട്: കാസർഗോഡ് മഞ്ചേശ്വരം തലപ്പാടിയില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരണം ആറായി. കര്‍ണാടക ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവരിലേക്കും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
സംസ്ഥാന അതിര്‍ത്തിയിലെ ടോള്‍ ബൂത്തിന് സമീപത്താണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്. സംഭവത്തിൽ ബസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ എന്‍എ നെല്ലിക്കുന്ന് രംഗത്തെത്തി.
ബസ്സിന്റെ ടയര്‍ തേഞ്ഞു തീര്‍ന്ന അവസ്ഥയിലാണെന്നും ഇന്‍ഷൂറന്‍സ് ഇല്ലെന്നും എംഎല്‍എ പറഞ്ഞു. കര്‍ണാടക സ്പീക്കർ ബിജെസിഎര്‍ യുടി ഖാദര്‍ അപകടമുണ്ടായ തലപ്പാടി സന്ദര്‍ശിക്കും.
