യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിലെ സംഘർഷം, 28 പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസ് എടുത്തത്. മഹിളാ കോൺഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്.

കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഷാഫി പറമ്പിൽ എംഎൽഎയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയത്.

Exit mobile version