ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; അറസ്റ്റ്

കോഴിക്കോട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ അറസ്റ്റ് ചെയ്തു. കൂത്താളി മൊയോര്‍ കുന്നുമ്മല്‍ അജിന്‍ ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 2020ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 28കാരിയായ യുവതിയെയാണ് അജിന്‍ ഇരയാക്കിയത്.

വിവാഹം ചെയ്യാമെന്ന് വാക്കുനല്‍കി തന്നെ ബാംഗ്ലൂര്‍, ഊട്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പേരാമ്പ്രയില്‍ വച്ചും പീഡിപ്പിച്ചതായും തന്റെ അശ്ലീല ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസെടുത്ത് അന്വേഷണം ആരംഭിച്ച പേരാമ്പ്ര പൊലീസ് പിന്നീട് ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു.

Exit mobile version