വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

എറണാകുളം: ബലാത്സംഗ കേസില്‍ പ്രതിയായ വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.
വേടൻ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു.

വേടൻ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത് എന്നും
അദ്ദേഹം വ്യക്തമാക്കി.

ബലാത്സംഗ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുന്നു.വേടനെതിരെ പുതിയ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version