കണ്ണൂര്‍: കണ്ണൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലാണ് സംഭവം. ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു.
ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്നിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു. മുഖം മൂടിയ രണ്ടുപേരാണ് ഔട്ട്‌ലെറ്റില്‍ കയറി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതെന്നും പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
മോഷണ വിവരം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.മോഷ്ടാക്കള്‍ സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകര്‍ത്ത് അകത്തു കടന്നു.
















Discussion about this post