തദ്ദേശ തെരഞ്ഞെടുപ്പ്; ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം.

Exit mobile version