തൃശൂര്‍: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയാണ് ഗതാഗതക്കുരുക്ക്. 5 കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടര്‍ന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങും.
അതേസമയം, പാലക്കാട് തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ മാള വഴി പോകാന്‍ നിര്‍ദ്ദേശം. എറണാകുളത്തേക്ക് പോകേണ്ടവര്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ വഴി പോയാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാം.
















Discussion about this post