തിരുവനന്തപുരം: തൃശൂരില്‍ ലോക്‌സഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വേണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന വ്യാപക പരാതി തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായി. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയ്ക്ക് കള്ളവോട്ട് മണ്ഡലത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കൃത്യമായ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
സത്യസന്ധമായ വിശദീകരണം നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് സുരേഷ് ഗോപി മൗനം പാലിക്കുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി കള്ളവോട്ട് ചേര്‍ത്തു എന്നാണ് മനസ്സിലാക്കുന്നത്. കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. വോട്ടേഴ്‌സ് ലിസ്റ്റിലെ ഇത്തരം വലിയ മറിമായം കേരളം ഇതുവരെ കണ്ടിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കോടികള്‍ ഒഴുക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. സുരേഷ് ഗോപി മോഡല്‍ വോട്ട് ചേര്‍പ്പിനാണ് ബിജെപി ശ്രമിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലും മറ്റിടങ്ങളിലും സുരേഷ് ഗോപി മോഡലുണ്ട്. ഒരു നിമിഷം പോലും സ്ഥാനത്ത് ഇരിക്കാതെ സുരേഷ് ഗോപി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















Discussion about this post