തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യ വില്പനയുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളില്‍ ആപ്പ് വികസിപ്പിക്കുമെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി. മൂന്ന് വര്‍ഷമായി ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കും.
23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശയെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കുമെന്നും ബെവ്കോ എം ഡി പറഞ്ഞു.
അതേസമയം ഓണ്‍ലൈന്‍ മദ്യ വില്പന ഉദ്ദേശിക്കുന്നില്ലെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ സഹകരണത്തോടെ ആപ്പ് മുഖേന മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ബെവ്കോ മുന്നോട്ടുവെക്കുന്നത്.










Discussion about this post