തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ഗോ എറൗണ്ട് എന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.
ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പൈലറ്റുമാര്‍ സജ്ജരാണ്. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദവും എയര്‍ ഇന്ത്യ തള്ളി. ചെന്നൈ എറ്റിഎസ് നിര്‍ദേശിച്ചതിനാലാണ് വീണ്ടും വിമാനം ഉയര്‍ത്തിയത്. റണ്‍വേയില്‍ മറ്റൊരു വിമാനം കാരണം ലാന്‍ഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാര്‍ അറിയിച്ചെന്നാണ് എംപിമാര്‍ പറഞ്ഞത്.
5 എംപിമാര്‍ ഉള്‍പ്പെടെ 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചെന്നൈയിലാണ് അടിയന്തര ലാന്റിംഗ് നടത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദില്ലിയില്‍ എത്തിച്ചു.













Discussion about this post