കല്‍പ്പറ്റ: മൂന്നാം ക്ലാസ് പരിസ്ഥിതിപഠനത്തിലെ ജന്തുലോകം എന്ന പാഠഭാഗത്തില്‍ ഉണ്ടായിരുന്ന ചോദ്യത്തിന് മൂന്നാം ക്ലാസുകാരിയുടെ മറുപടിയില്‍ അമ്പരന്ന് അധ്യാപകര്‍. വിവിധ ജീവികള്‍ ഭക്ഷണമാക്കുന്നത് എന്തൊക്കെയാണെന്ന ചോദ്യത്തിനാണ് കുട്ടി രസകരമായ മറുപടി നല്‍കിയത്.
കടുവയുടെ ഭക്ഷണത്തിന് ഉത്തരമായി വൈത്തിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി എഴുതിയത് മനുഷ്യന്‍ എന്നായിരുന്നു. മൂന്നാം ക്ലാസുകാരി എഴുതിയ ഉത്തരം ഉത്തരത്തില്‍ കൗതുകം പൂണ്ട അധ്യാപകര്‍ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് ഏറെ അങ്കലാപ്പിലായത്.
വീട്ടിനടുത്ത് കടുവ ശല്യമുണ്ടെന്നും കടുവ മനുഷ്യനെ ആക്രമിച്ചതായി പത്രങ്ങളില്‍ വായിച്ചിട്ടുണ്ടെന്നും പറഞ്ഞ് താന്‍ എഴുതിയ ഉത്തരത്തെ വിദ്യാര്‍ത്ഥിനി സാധൂകരിച്ചത് . ഇതോടെ അധ്യാപകര്‍ക്ക് ഈ ഉത്തരത്തിന് ശരി മാര്‍ക്ക് നല്‍കേണ്ടി വന്നു. പശു, കാക്ക, ആന, കോഴി, പരുന്ത് എന്നിങ്ങനെ ഒട്ടേറെ ജീവികളുടെ ഭക്ഷണം ചേരുംപടി ചേര്‍ത്ത് എഴുതാനായിരുന്നു പാഠ പുസ്തക സംബന്ധിയായ പ്രവര്‍ത്തനം ആവശ്യപ്പെട്ടത്.
















Discussion about this post