കോഴിക്കോട്: പേരാമ്പ്രയിൽ 71കാരിയുടെ മരണം കൊലപാതകം. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന്‍ ലിനീഷി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്.
പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോൾ തലയ്ക്ക് പിറകിലേറ്റ പരിക്കാണ് മരണ കാരണമെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.
വീഴ്‌ചയിൽ സംഭവിച്ച പരിക്കല്ലെന്നും മരണത്തിന് മുൻപ് വയോധികയ്ക്ക് മർദനമേറ്റെന്നും ഉറപ്പായതോടെയാണ് കൊലപാതകമെന്ന് ഉറപ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ഉടനെ ലിനീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.
പരിക്കേറ്റ പത്മാവതിയെ കഴിഞ്ഞ ചൊവ്വഴ്ച രാവിലെയാണ് നാട്ടുകാർ പേരാമ്പ്ര ഇഎംഎസ് സകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകൻ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
എന്നാൽ വൈകീട്ടോടെ മരണം സംഭവിച്ചു. അമ്മയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ലിനീഷ് നാട്ടുകാരോട് പറഞ്ഞത്. എന്നാൽ പത്മാവതിയുടെ മുഖത്തും തലയിലും ക്ഷതമേറ്റ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു.
















Discussion about this post