ആലപ്പുഴ: കായംകുളത്ത് ക്ഷേത്രാത്സവത്തിനിടെ സംഘര്‍ഷം. അക്രമത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കൃഷ്ണപുരം കാപ്പില്മേക്കേ സ്വദേശിയായ അഖിലേഷ്, മിഥുന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ മേക്ക് മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം.
സാരമായി പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാല് പേര് അടങ്ങിയ സംഘമാണ് ഇവരെ ആക്രമിച്ചത്. ഇതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശികള്‍ തന്നെയായ പ്രസന്നന്, പ്രഭാത് എന്നിവരയൊണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സ്ഥലത്തെത്തിയ ആക്രമിസംഘം വാക്ക് തര്‍ക്കത്തിനിടെ മിഥുനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമം തടയാന്‍ എത്തിയ അഖിലേഷിനും വെട്ടേറ്റു. മിഥുനും അക്രമിസംഘവുമായുള്ള മുന്‍ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
Discussion about this post