മലപ്പുറം: വാഹനപരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച കേസില്‍ പൊലീസുകാരനെതിരെ കൂടുതൽ നടപടി. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം.
നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
അടിയേറ്റ ജാഫര്‍ എന്നയാൾ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് പൊലീസുകാരനെതിരെ നടപടി.വാഹന പരിശോധനയ്ക്കിടെ ഇയാൾ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. സംഭവത്തിന് ശേഷം ഇന്നലെ ജാഫറിനെ സ്റ്റേഷനിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.
പൊതുമധ്യത്തില്‍ അപമര്യദമായി പെരുമാറി, യുവാവില്‍ നിന്ന് പരാതി ഇല്ലെന്ന് എഴുതി വാങ്ങിയത് അധികാര ദുര്‍വിനിയോഗമാണ്, സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നീ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നൗഷാദിനെ സസ്പെന്‍റ് ചെയ്തത്.
















Discussion about this post