കോഴിക്കോട്: വനാതിര്‍ത്തിക്കു സമീപം പശുവിനെ മേയ്ക്കാന്‍പോയപ്പോള്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ ആണ് സംഭവം.
കോങ്ങോട് ഇഞ്ചിപ്പാറ മലമുകളില്‍ താമസിക്കുന്ന ചൂളപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയാണ് മരിച്ചത്. 43 വയസ്സായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും നടത്തിയ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്താനായില്ല. ബോബിയുടെ പശുവും ചത്ത നിലയിലാണ്.
പശുവിനെയും ആടിനെയുംമറ്റും വളര്‍ത്തുന്നുണ്ട് ബോബി.
പശുവിനെ തെരഞ്ഞ് വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാര്‍ ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയിരുന്നു. വൈകീട്ട് നാലരയ്ക്ക് മക്കള്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് വീട്ടിൽ അമ്മയില്ലെന്ന് മനസ്സിലായത്.
തുടര്‍ന്ന് നാട്ടുകാരും മറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
















Discussion about this post