മലപ്പുറം: വിവിധ വികസന പദ്ധതികളുടെ പേരിൽ കോടികൾ തട്ടി മുങ്ങിയ മുസ്ലീം ലീഗ് അംഗം പിടിയിൽ. മലപ്പുറത്ത് ആണ് സംഭവം. ടിപി ഹാരിസ് ആണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.
ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.മലപ്പുറം രാമപുരം സ്വദേശിയില്‍ നിന്ന് 3.57 കോടി രൂപ തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് എടുത്തിരുന്നു.
വിവാദങ്ങള്‍ക്കിടെ വിദേശത്തേക്ക് കടന്ന ഹാരിസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.യുഎഇയില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതിന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹാരിസിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ അധികൃതര്‍ തടഞ്ഞുവച്ചു.
പിന്നീട് മുംബൈ പോലീസിന് കൈമാറുകയായിരുന്നു.
മുംബൈയില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവിടുത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലെത്തിക്കും.
















Discussion about this post