തൃശൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 24കാരനു ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. റോഡിലെ കുഴിയിൽ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെട്ടാണ് മരിച്ചത്.
ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് ആണ് മരിച്ചത്. അയ്യന്തോളിലാണ് അപകടം. രാവിലെ കുന്നംകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്.
റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറിന് പിന്നില്‍ ബസ് ഇടിച്ച് ഏബിള്‍ റോഡില്‍ വീഴുകയായിരുന്നു. ബസ് ഏബിളിന്റെ ദേഹത്ത്കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് പോയ സ്വകാര്യബസാണ് ഏബിളിനെ ഇടിച്ചിട്ടത്. സംഭവ സ്ഥലത്ത് വച്ചുതന്നെ യുവാവ് മരിച്ചു.
















Discussion about this post