തിരുവനന്തപുരം: സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർത്ഥികളെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ഉച്ചയ്ക്ക് ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ മറ്റ് കുട്ടികൾ നിരീക്ഷണത്തിലാണ്.
സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
















Discussion about this post