കൊച്ചി: കൊച്ചി നഗരത്തിലെ ഫര്‍ണീച്ചര്‍ കടയിൽ വന്‍ തീപിടുത്തമുണ്ടായി. എറണാകുളം ടൗണ്‍ ഹാളിന് അടുത്ത് നോര്‍ത്ത് പാലത്തിന് സമീപത്തുള്ള കെട്ടിടത്തിലെ ഫര്‍ണീച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമില്‍ തീപടരുന്ന വിവരം പുലര്‍ച്ചെ പത്ര വിതരണക്കാരുടെ ശ്രദ്ധയിൽ പെട്ടത്
വന്‍ ദുരന്തം ഒഴിവാക്കി.
സമീപത്ത് പെട്രോള്‍ പമ്പുകള്‍ ഉണ്ടായിരുന്നതും ആശങ്കയ്ക്ക് ഇടയാക്കി.മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ രാവിലെ ആറ് മണിയോടെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.














Discussion about this post