തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാന്റെ സ്റ്റാഫ് അംഗം ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിൽ. സിവി ബിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടത്. മന്ത്രിയുടെ ഓഫിസ് അറ്റന്‍ഡര്‍ ആണ് ബിജു.
മരണകാരണം വ്യക്തമായിട്ടില്ല.വയനാട് സ്വദേശിയാണ് ബിജു. ഹരിഹര്‍ നഗര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഭാര്യയും ബിജുവിനൊപ്പം താമസിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് ഏറെ വൈകിയിട്ടും ബിജു ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
എന്നാൽ പ്രതികരണമുണ്ടായില്ല.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മ്യൂസിയം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മുറി തള്ളി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
















Discussion about this post