തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച അരുണിന്റെ അവയവങ്ങള്‍ ഇനി ആറ് പേര്‍ക്ക് പുതുജീവനേകും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂര്‍ മണര്‍കാട് പുത്തേട്ടില്‍ രോഹിണി വീട്ടില്‍ ജെ അരുണി (44) ന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്തത്.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുണ്‍. ജൂണ്‍ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.














Discussion about this post