കോഴിക്കോട്: താമരശ്ശേരിയില്‍ ഞാവല്‍പ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുട്ടിയുടെ ചുണ്ട് തടിച്ചു വീര്‍ക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നിലവില്‍ കാര്യമായ ആരോഗ്യപ്രശ്‌നമില്ല. കഴിഞ്ഞ ദിവസവും ഇതേ മരത്തില്‍ നിന്നുള്ള കായ കഴിച്ച രണ്ട് കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Discussion about this post