സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാ​ഗത്ത് സി വിഭാഗത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

രാവിലെ ജീവനക്കാരാണ് ഓഫീസ് മുറിയിൽ എന്തോ ഇഴഞ്ഞ് നീങ്ങുന്നതായി കണ്ടത്. ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പുണ്ടായിരുന്നത്.

ഹൗസ്കീപ്പിങ് വിഭാ​ഗം പാമ്പുപിടിത്തക്കാരെ എത്തിച്ച് പേപ്പറുകളും ഫയലുകളുമടക്കം മാറ്റി അരമണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ പാമ്പിനെ പിടികൂടാനായത്.

ചേരയാണ് കയറിയതെന്ന് ഭക്ഷ്യവകുപ്പ് ജീവനക്കാർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ ഇതിന് മുമ്പും പാമ്പിനെ കണ്ടിരുന്നു.

Exit mobile version