ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് യുവതിയിൽ നിന്നും തട്ടിയത് ഒരുകോടി, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: ടെലിഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് പലതവണയായി യുവതിയിൽ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍. ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിലാണ് പണം തട്ടിയെടുത്തത്.

വെൺമണി സ്വദേശിയുടെ കൈയിൽനിന്നാണ് പണം തട്ടിയത്. 1.3 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രാജസ്ഥാൻ ശ്രീഗംഗാനഗർ സ്വദേശിയായ സുനിലിനെ യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാൻ ബോർഡറായ ശ്രീഗംഗാനഗറിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്
വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Exit mobile version