ദോശ തൊണ്ടയിൽ കുടുങ്ങി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: ദോശ തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കുഞ്ഞിമംഗലത്താണ് സംഭവം. കുഞ്ഞിമംഗലം സ്വദേശി കമലാക്ഷിയാണ് മരിച്ചത്.

60 വയസ്സായിരുന്നു. ഇന്ന് രാവിലെ ഏഴോടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു അപകടം. ഭക്ഷണം കഴിക്കുന്നതിനിടെ, ശ്വാസംമുട്ടലും അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മകള്‍:സൗമ്യ. മരുമകന്‍: പി.കെ.പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്യായണി, ബാബു

Exit mobile version