കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
അകടത്തില്‍ യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി സാധ്യമാകും വേഗത്തില്‍ പ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞെന്നും വ്യക്തമാക്കി.
വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന വിവരമാണ് ലഭിച്ചത്. അതേവിവരം മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു എന്നും മന്ത്രി അറിയിച്ചു.
Discussion about this post