തൃശൂര്‍: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ചാലക്കുടി മുരിങ്ങൂര്‍ ആണ് സംഭവം. അടിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട വെള്ളക്കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്.
ഇന്നു പുലര്‍ച്ചെ സര്‍വീസ് റോഡിന് സമീപമായിരുന്നു അപകടം. കാറിനുള്ളില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നു. എന്നാൽ അപകടത്തിൽ ആര്‍ക്കും വലിയ പരിക്കില്ല.
കാറിലുണ്ടായിരുന്ന തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി വത്സനെ നിസാരപരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തുനിന്നു തൃശൂരിലേയ്ക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മുമ്പിലുള്ള വാഹനം സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Discussion about this post