തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് തെരുവ് നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു.
പോത്തന്‍കോട് ജംഗ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെയുള്ളവര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. എന്നാല്‍ നായയെ കണ്ടെത്താനായില്ല. പോത്തന്‍കോട് ബസ്സ് സ്റ്റാന്റിലേക്കും മേലേമുക്കിലേക്കും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്.
എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നായയെ കണ്ടെത്താനുള്ള തിരച്ചില്‍ രാവിലെ ആരംഭിക്കും.
Discussion about this post