ആലത്തൂർ: ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ആണ് സംഭവം. വണ്ടാഴി ഒലിക്കടവ് സ്വദേശി പൗലോസ് ആണ് മരിച്ചത്.
അറുപത് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. റോഡ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്.
റോഡിൽ വീണ പൗലോസിൻ്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post