ന്യൂഡൽഹി: പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും. നിരക്കുകളിലെ വർധനവ്
2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, 500 കിലോമീറ്റർ വരെയുള്ള യാത്രക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് വർധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല.
Discussion about this post