തിരുവനന്തപുരം: മരിച്ചിട്ടും മരിക്കാത്ത അത്ഭുത കലാകാരന് വയലിനിസ്റ്റ് ബാലഭാസ്കറിനെ വീണ്ടും സ്മരിച്ച് കേരളക്കര. ഭാര്യയും കുഞ്ഞുമൊത്ത് തൃശ്ശൂരില്‍ നിന്ന് മടങ്ങവെ കാര്‍ അപകടത്തില്‍ പെട്ടാണ് ബാലു നമ്മെ വിട്ടുപോയത്. എന്നാല്‍ ആ കലാകാരന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇന്നും മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. കാരണം ബാലുവിന്റെ സംഗീതം ഇന്നും എല്ലാ ആരാധകരുടെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ കേരളക്കര ഉറ്റുനോക്കുന്ന ഒരാളുണ്ട്. ബാലുവിനോട് മുഖസാദൃശ്യമുള്ള ഒരു യുവാവ്. ഒറ്റനോട്ടത്തില്‍ ബാലുവാണോ എന്ന് നമുക്ക് തോന്നിപ്പോകും. തന്നെയുമല്ല ബാലുവിനെപ്പോലെ തന്നെ അസാധ്യമായി വയലിന് വായനയും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
അതേസമയം ഈ യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാലുവിന്റെ മുഖഛായയും കഴിവും ഉള്ളതിനാല്‍ ഇതിനോടകം തന്നെ ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞിരുന്നു. ടിക്ടോക്കിലാണ് യുവാവിന്റെ വീഡിയോ പ്രചരിക്കുന്നത്. പലരും ഈ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ്.
Discussion about this post