മലപ്പുറം: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആണ് സംഭവം. കോഴിക്കോട് പെരുവണ്ണാമൂഴി കള്ള്ഷാപ്പ് തൊഴിലാളി ദിനേശന്റെ മകന്‍ അജയ് കുമാർ ആണ് മരിച്ചത്.
23 വയസ്സായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ 4002 നമ്പര്‍ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്.
ഇയാള്‍ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം, എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post